KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പുറമേരിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

.

കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെയാണ് അപകടം. സ്‌കൂള്‍ ബസ്സിന്റെ ടയര്‍ കയറിയ ഉടന്‍ സ്‌ഫോടനം ഉണ്ടായി. ടയറിന് കേടുപാടുകള്‍ സംഭവിച്ചു.

റോഡിലുണ്ടായിരുന്ന സ്‌ഫോടക വസ്തുവിന് മുകളില്‍ ടയറുകള്‍ കയറിയിറങ്ങിയപ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. സ്‌ഫോടനത്തിന് പിന്നാലെ സ്ഥലത്ത് കുഴി രൂപപ്പെട്ടു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
Share news