തലായി ലതേഷ് വധക്കേസ്: ആർ എസ് എസ് – ബിജെപി പ്രവർത്തകരായ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം
.
സിപിഐഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റക്കാരായ ഒന്ന് മുതൽ 7 വരെ പ്രതികൾക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബർ 31 നാണ് തലശ്ശേരി തലായിലെ ലതേഷിനെ ആർ എസ് എസ് – ബിജെപി പ്രവർത്തകരായ പ്രതികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

തലായി പൊക്കായി ഹൗസിൽ പി സുമിത്ത് (കുട്ടൻ–38), കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു (പ്രജീഷ്–46), തലായി ബംഗാളി ഹൗസിൽ ബി നിധിൻ (നിധു–37), പുലിക്കൂൽ ഹൗസിൽ കെ സനൽ എന്ന ഇട്ടു (37), പാറേമ്മൽ ഹൗസിൽ സ്‌മിജോഷ് എന്ന തട്ടിക്കുട്ടൻ (42), കുനിയിൽ ഹൗസിൽ സജീഷ് എന്ന ജിഷു (37), പഴയമഠത്തിൽ വി ജയേഷ് (39) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒൻപത് മുതൽ 12 വരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 8ാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു. തലശേരി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു കെ ലതേഷ്.




