ലോകം ഉറ്റുനോക്കുന്ന ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി കേരളം; 9 മാസത്തിനിടെ സംസ്ഥാനത്തെത്തിയത് 1.85 കോടി സഞ്ചാരികൾ
.
ലോകം ഉറ്റുനോക്കുന്ന ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായി ഏറ്റവും സുരക്ഷിതവും മനോഹരവുമായ ടൂറിസം അനുഭവങ്ങൾ പകർന്ന് കേരളം വളരുകയാണ്. അനുദിനം വിദേശത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് കേരളം തേടിയെത്തുന്നത്. കോവിഡിന് ശേഷം ടൂറിസത്തിൽ വൻമുന്നേറ്റമാണ് സംസ്ഥാനം സാധ്യമാക്കിയത്. ഇപ്പോഴിതാ കേരളത്തിലെത്തുന്ന ആഭ്യന്തര, വിദേശ സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

2025 സെപ്തംബർ വരെ ഒമ്പത് മാസത്തിനിടയിൽ 1.85 കോടി പേരാണ് കേരളം കാണാനെത്തിയത്. ഇതിൽ 1,80,29,553 ആഭ്യന്തര സഞ്ചാരികളും 5,67,717 വിദേശ സഞ്ചാരികളുമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 13.06 ശതമാനം വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായത്.

ടൂറിസം മാര്‍ക്കറ്റിങ് വിപുലപ്പെടുത്തിയതും വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കിയതും സംസ്ഥാന സർക്കാർ ഈ രംഗത്ത് മാതൃക പരമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കേരള ടൂറിസത്തെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ലുക്ക് -ഈസ്റ്റ് പോളിസി നടപ്പിലാക്കി. ചൈന മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള രാജ്യങ്ങളില്‍ മാര്‍ക്കറ്റിങ്ങും ടൂറിസം സഹകരണവും ശക്തമാക്കി.




