KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയിൽവെയുടെ പുതിയ സമയക്രമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

.

പുതുവർഷത്തിൽ ട്രെയിൻ സമയങ്ങളിലും മാറ്റം ഉണ്ടാകും. റെയിൽവേയുടെ പുതിയ സമയക്രമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇത് പ്രകാരം തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തേയെത്തും. 11.10ന് പകരം രാവിലെ 10.40ന് ആണ് എറണാകുളം ടൗണിലെത്തുക. അതേസമയം തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.

 

പുതിയ സമയ ക്രമമനുസരിച്ച് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും. അതോടൊപ്പം ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ ചെന്നൈയിലെത്തുമെന്നും റെയിൽവേ അറിയിച്ചു. വൈകിട്ട് 4ന് പുറപ്പെട്ട് രാവിലെ 6.05ന് ആണ് ട്രെയിൻ എത്തിച്ചേരുക. കൂടാതെ ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിൽ എത്തിച്ചേരും. ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമുണ്ടാകില്ല.

Advertisements
Share news