സ്വർണവില കുറഞ്ഞു; പവന് 99,640 രൂപ
.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 99,640 രൂപയിലേക്കെത്തി. ഒരു ഗ്രാമിന് 12,455 രൂപയാണ് ഇന്നത്തെ വില. ഡിസംബർ 28-നായിരുന്നു സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 1,04,440 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

അതേസമയം സ്വർണവിലയിൽ ഇടിവ് ഉണ്ടായെങ്കിലും ഇത് സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കുന്നവർക്കിടയിൽ ആശങ്കയ്ക്കും വഴി വച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
Advertisements




