KOYILANDY DIARY.COM

The Perfect News Portal

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

.

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. 

 

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതുവത്സരം ആരംഭിക്കുന്നതിന്റെ തലേദിവസം ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ പണിമുടക്കുന്നത് ഈ മേഖലയില്‍ തന്നെ കാര്യമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി, പശ്ചിമ ബംഗാള്‍, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലാറ്റ്‌ഫോം വര്‍ക്കേഴ്സ് യൂണിയനുകള്‍ ഉള്‍പ്പെടെ ഒന്നിലധികം പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുക.

Advertisements

 

ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ പുതുവത്സരാഘോഷത്തില്‍ ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ, ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്യുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

Share news