KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം സി. കുഞ്ഞബ്ദുള്ള (86) നിര്യാതനായി

കൊയിലാണ്ടി: കേരള പ്രവാസി സംഘത്തിൻ്റെ സ്ഥാപക സംഘാടകരിൽ ഒരാളും, സിപിഐഎം പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് അംഗം സി. കുഞ്ഞബ്ദുള്ള (86) നിര്യാതനായി. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് പുറക്കാട് തോട്ടത്തിൽ ജുമാ മസ്ജിദിൽ. 

പുറക്കാട്: ഖത്തറിലെ ആദ്യകാല പ്രവാസിയും, 1976 മുതൽ ഖത്തർ മിനിസ്ട്രി ഓഫ് വഖഫ് ജീവനക്കാരനും, പരേതരായ സി. കെ മൊയ്തീൻ, അയിശോമ്മ മീൻപെരിയേമ്മൽ (പയ്യോളി) എന്നിവരുടെ മകനാണ്. 1965 മുതൽ സിപിഐഎം അംഗവും തിക്കോടി – പുറക്കാട് പ്രദേശങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയും, യുവജന – സാംസ്കാരിക പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക നേതൃത്വവും വഹിച്ചിരുന്നു. കേരള പ്രവാസി സംഘം, കൊയിലാണ്ടി ഏരിയ ജോയിൻ്റ് സിക്രട്ടറി, പയ്യോളി ഏരിയാ പ്രസിഡണ്ട്, ജില്ലാ വൈസ് പ്രസിഡണ്ട്, കേരള കർഷകസംഘം, തിക്കോടി പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: റുഖിയ മഠത്തിൽ (വെള്ളൂക്കര). മക്കൾ: സലീന റഷീദ്,
മുംതാസ് ഫൈസൽ, കെ. പി. ഷാജി (യുഡിസിദി പേൾ അയലൻ്റ് ദോഹ).
മരുമക്കൾ: അലി സാബ്രി തെരുവത്ത് കടവ്, റഷീദ് (റിട്ട: റീജിയണൽ മാനേജർ – ഓറിയൻറൽ ഇന്ത്യ ഇൻഷുറൻസ് മധുര), സി. കെ ഫൈസൽ (മേപ്പയ്യൂർ) (റിട്ട. എച്ച് എം പുതിയങ്ങാടി ഗവ. എൽ പി സ്കൂൾ), നാന മുനീറ ആണിയത്തൂർ മീത്തലെ പറമ്പിൽ (കിഴൂർ), മുതിർന്ന കമ്യുണിസ്റ്റ് നേതാവും സിഐടിയു മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സി. കുഞ്ഞമ്മദിൻ്റെ ഇളയ സഹോദരനാണ്.

Advertisements

മറ്റു സഹോദരങ്ങൾ: പരേതരായ സി. മൂസ (റിട്ട: എയർ ഫോഴ്സ്), കദീജ കുനീമ്മൽ (പള്ളിക്കര), പാത്തുമ്മ വെളുത്താടൻ വീട്ടിൽ (കിഴൂർ), അലീമ വടക്കയിൽ (പുറക്കാട്). 

Share news