KOYILANDY DIARY.COM

The Perfect News Portal

141-ാം സ്ഥാപകദിനം കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

.
കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 141-ാം സ്ഥാപകദിനം കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയിലേക്ക് ജയിച്ച് വന്ന കൗണ്‍സിലര്‍മാരെ ആദരച്ചു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, കെപിസിസി അംഗം രത്‌നവല്ലി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ബാലകൃഷ്ണന്‍ നടേരി സ്വാഗതം പറഞ്ഞു. മുരളീധരന്‍ തോറോത്ത്, വിനോദ് കുമാര്‍ കെ. പി, സുരേഷ്ബാബു കെ, മനോജ് കാളക്കണ്ടം, രമ്യ മനോജ്, ലാലിഷ പുതുക്കുടി, ദൃശ്യ, മൈഥിലി സോമന്‍, നിഷ പയറ്റുവളപ്പില്‍, റാഷിദ് മുത്താമ്പി, എം. വി ബാബുരാജ്, ചെറുവക്കാട് രാമന്‍ എന്നിവർ സംസാരിച്ചു.
Share news