പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം പ്രശസ്ത ഗായകൻ കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് രവി തിരുവോത്ത് അദ്ദേഹത്തെ ആദരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ
കൗൺസിലർമാരായ രമ്യ പണ്ടാരക്കണ്ടി, അഭിന നാരായണൻ എന്നിവരെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.വി. ശശികുമാർ ആദരിച്ചു. സർവ്വശ്രീ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, വാസു വി വി കെ, ശശി കോമത്ത്, ജോബിന എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.



