KOYILANDY DIARY.COM

The Perfect News Portal

ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

.
കൊയിലാണ്ടി: ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകരയിലെ പരിപാടികൾ ശിവദാസ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. സമുഹത്തെ കാർന്നു തിന്നുന്ന രാസലഹരികളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളുടെ അതിരുവിട്ട സ്വാധീനത്തിൽ നിന്നും കുട്ടികളെ രക്ഷിച്ച് നേർവഴി കാട്ടികൊടുക്കുന്ന ബാലഗോകുലത്തിൻ്റെ പ്രവർത്തനത്തെ ശിവദാസ് ചേമഞ്ചേരി പ്രശംസിച്ചു. ക്യാപ്റ്റൻ വിനായകൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സഭയിൽ മയിൽപ്പീലി മാസികയുടെ മാനേജിങ്ങ് ഡയറക്ടർ സി കെ ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. ഫ്ളവേർസ് ടി വി ടോപ് സിംഗർ ഫെയിം കുമാരി ഹരിചന്ദന ചടങ്ങിൽ വിശിഷ്ഠ അതിഥിയായിരുന്നു. പ്രശസ്ത ശിൽപി ഷാജി പൊയിൽകാവ്, സംഗീതജ്ഞൻ പ്രഭാകരൻ ചെറിയേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബിനീഷ് ബിജലി, ശ്രീജിത്ത് മാസ്റ്റർ, കുമാരി ഋതു നന്ദ, ബിന്ദു തുവ്വക്കോട് എന്നിവർ സംസാരിച്ചു. തുടർന്ന് പി കെ ഗോപിയുടെ രചനയ്ക്ക് കനകദാസ് പേരാമ്പ്ര നൃത്താവിഷ്കാരം നൽകി സംവിധാനം ചെയ്ത ഗോകുല കലാ യാത്രയിലെ നൃത്ത സംഗീത ശില്പം അവതരിപ്പിച്ചു.
Share news