KOYILANDY DIARY.COM

The Perfect News Portal

ചെരുപ്പ് മാറിയിട്ടു, സുഹൃത്തിൻ്റ അനുജനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥി

.

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് സുഹൃത്തിൻ്റ അനുജനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥി. ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് ക്രൂരമായി മർദ്ദിച്ചത്. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ചേട്ടന്റെ സുഹൃത്താണ് മർദിച്ചത്.

 

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നെഞ്ചിനും മുഖത്തും പരുക്ക്. ചെരുപ്പ് മാറിയിട്ടതിനാണ് മർദിച്ചത്. ആദിവാസി വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ചേട്ടന്റെ അടുത്തേക്ക് വീട്ടിൽ എത്തിയപ്പോഴായിരുന്നു ചെരുപ്പ് മാറിയിട്ടത്, തുടർന്നായിരുന്നു മർദ്ദനം. തുടർന്ന് അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisements
Share news