കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും
.
കൊയിലാണ്ടി: കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെഎസ്എസ്പിയു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. കൊയിലാണ്ടി പന്തലായനിയിൽ പുതിയ ദേശീയപാതയ്ക്ക് സമീപം അക്ലാരി കനാലിനടുത്ത് നാലര സെന്റ് സ്ഥലം വാങ്ങിയാണ് പെൻഷൻഭവൻ നിർമ്മിച്ചത്.

ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് എൻ.കെ.കെ മാരാർ, സിക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ ചേനോത്ത് ഭാസ്കരൻ, ടി. വി ഗിരിജ, പി.കെ ബാലകൃഷ്ണൻ കിടാവ്, എൻ. വി സദാനന്ദൻ, പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി. ശശീന്ദ്രൻ, പി. എൻ ശാന്തമ്മ ടീച്ചർ, യു. വസന്തറാണി, വി. എം ലീല ടീച്ചർ, വി. പി ബാലകൃഷ്ണൻ മാസ്റ്റർ, ടി. പി രാഘവൻ എന്നിവർ സംസാരിച്ചു.



