കോഴിക്കോട്: വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനായി നിര്‍മിച്ച കലുങ്കില്‍ വീണ് കാല് നടയാത്രക്കാരന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് മൂസയെ മരിച്ച നിലയില്‍ കണ്ടത്. വൈകീട്ട് വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു.