KOYILANDY DIARY.COM

The Perfect News Portal

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

.

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 വർഷത്തെ മില്ല്യണർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ജേതാവായ വി. കെ. സിബിതയെ അനുമോദിച്ചു.

ഗ്രന്ഥശാലാ സംഘം വായനാ മത്സരത്തിൽ പങ്കെടുത്ത സാന്ദ്രാ രഘുനാഥ്, അനോയ് കൃഷ്ണ എന്നിവരെയും അനുമോദിച്ചു. വായനശാലാ ലൈബ്രറിയിലേക്ക് നന്ദകുമാർ മൂടാടി സംഭാവന ചെയ്ത പുസ്തകങ്ങൾ ലൈബ്രേറിയൻ കൃഷ്ണൻ കിഴക്കയിൽ ഏറ്റുവാങ്ങി. നേതൃസംഗമത്തിൽ വായനശാലാ പ്രസിഡണ്ട് വി. വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.  പി. കെ. പ്രകാശൻ, കെ. സത്യൻ, ശശി എലക്കുന്നത്ത്, രഘു കാവ്യാഞ്ജലി, പി. കെ വിശ്വൻ, നിശേഷ് നമ്പ്യാട്ടിൽ എന്നിവർ സംസാരിച്ചു.

Advertisements
Share news