KOYILANDY DIARY.COM

The Perfect News Portal

MCF യൂണിറ്റിന് തീപിടിച്ചു

.
കൊയിലാണ്ടി: MCF യൂണിറ്റിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടരയോടുകൂടിയാണ് കൊയിലാണ്ടി ആനക്കുളം 4 O ക്ലോക്ക് ഹോട്ടലിനു ഓപ്പോസിറ്റുള്ള MCF യൂണിറ്റിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ MCF യൂണിറ്റ് ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാസേന അര മണിക്കൂർ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. Gr: ASTO മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നിധിപ്രസാദ് ഇ എം, അനൂപ് എൻ പി, ഷാജു കെ, ഹോംഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news