നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിൽ യു. കെ. ചന്ദ്രന് സ്വീകരണം നൽകി
.
കൊയിലാണ്ടി: കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂളിൽ നടന്ന് വരുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് കൊയിലാണ്ടി നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ സന്ദർശിച്ചു. എൻ. എസ്സ്. എസ്സ് വളണ്ടിയർമാരും ക്യാമ്പ് സ്വാഗതസംഘവും ചേർന്ന് ചെയർമാനെ സ്വീകരിച്ചു. സപ്തദിന ക്യാമ്പ് വളണ്ടിയർമാരുടെ വ്യക്തിത്വ രൂപീകരണത്തിന് ഏറെ സഹായകരമായി തീരട്ടെയെന്ന് യു. കെ. ചന്ദ്രൻ ആശംസിച്ചു.

സാജിദ് മാസ്റ്റർ അധ്യക്ഷത വഹിച്ച സ്വീകരണ പരിപാടിയിൽ വാർഡ് മെമ്പർമാരായ നിഷാഗ, വിജില, സ്വാഗത സംഘം പ്രോഗ്രാം കമ്മിറ്റി കൺവീനർ വി. പി. സദാനന്ദൻ, എസ്സ്. എസ്സ്. ജി. ചെയർമാൻ ബൽരാജ് മാസ്റ്റർ, എസ്സ്. എം. സി. ചെയർമാൻ പ്രവീൺ കുമാർ, സാജിദ് മാസ്റ്റർ എന്നിവർ സാംസാരിച്ചു. എൻ എസ്സ് എസ്സ് വളണ്ടിയർ അനവദ്യ എ. സ്വാഗതവും കോർഡിനേറ്റർ വിജി ടീച്ചർ നന്ദിയും പറഞ്ഞു.

കീഴരിയൂർ എംഎൽപി സ്കൂളിൽ നടന്ന് വരുന്ന ഗവ. വൊക്കേഷണൽ വിഭാഗത്തിന്റെ എൻ എസ്സ് എസ്സ് സപ്തദിന ക്യാമ്പ് സന്ദർശിച്ച നഗരസഭാ ചെയർമാൻ നാളെയുടെ നായകരാകുവാൻ ക്യാമ്പ് വളണ്ടിയർമാർക്ക് സാധിക്കട്ടെയെന്നാശംസിച്ചു. ചടങ്ങിൽ രവി നമ്പ്യേരി മണിയൂർ, ബൽരാജ് മാസ്റ്റർ, സിന്ധു ടീച്ചർ, പിടിഎ കമ്മിറ്റി അംഗങ്ങളായ ബേബി, അഞ്ജലി, പ്രവീൺ എന്നിവർ പങ്കെടുത്തു. എൻ എസ്സ് എസ്സ് കോർഡിനേറ്റർ സംഗീത ടീച്ചർ സ്വാഗതവും ലീഡർ ദേവപ്രായാഗ് നന്ദിയും പറഞ്ഞു.



