കൈപ്പത്തി ചിഹ്നം താമരായാക്കി മാറ്റാൻ മനസാക്ഷികുത്തില്ലാത്തവരാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി
കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കം പാർത്തിരിക്കുന്നവരാണ് കോൺഗ്രസെന്നും കൈപ്പത്തി ചിഹ്നം താമരായാക്കി മാറ്റാൻ മനസാക്ഷികുത്തില്ലാത്തവരാണ് കോൺഗ്രസെന്നുമാണ് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചത്. തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയായത് ഇതിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറയുന്നു.
അരുണാചൽ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലുമൊക്കെ കോൺഗ്രസ് നടത്തുന്ന പ്രവർത്തികളുടെ കേരള മോഡലാണിത്. സ്വയം വിൽക്കാനുള്ള കോൺഗ്രസിൻ്റെ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമാകുന്നതെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം




