KOYILANDY DIARY.COM

The Perfect News Portal

എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്

2025 ലെ എസ് ഐ ആറിന്റെ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരുടെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ തീരുമാനിച്ച് പൊതുഭരണ വകുപ്പ്. ആർക്കും വോട്ടവകാശം ഇല്ലാതാകരുതെന്ന കേരള സർക്കാരിൻ്റെ തീരുമാന പ്രകാരമാണിത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവറിക്കി.

വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാനാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.
ഹെൽപ്പ് ഡെസ്ക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക വ്യവസ്ഥയിൽ ചുമതലപ്പെടുത്തണം. ഉന്നതികൾ, മലയോര പ്രദേശങ്ങൾ, തീരദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവർക്ക് സഹായം നൽകണം.ഇതിനായി വില്ലേജ് ഓഫീസർമാരുടെ ആവശ്യപ്രകാരം അംഗൻവാടി, ആശാ, കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിക്കണം. അധിക ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ഇതര വകുപ്പുകളിൽ നിന്ന് ഉപയോഗിക്കണം.

18 വയസ്സ് പൂർത്തിയായ വിദ്യാർഥികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അതത് സ്ഥാപനങ്ങൾ ബോധവൽക്കരണ- ക്യാമ്പയിൻ പരിപാടികൾ സംഘടിപ്പിക്കാനും ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ കലക്ടർമാർക്ക് പൊതുഭരണ വകുപ്പിന്റെ നിർദേശമുണ്ട്.

Advertisements

കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആരെ എങ്കിലും ഹിയറിംഗിന് ശേഷം ഒഴിവാക്കിയാൽ അതിൽ അപ്പീൽ നൽകാം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ രത്തൻ ഖേൽക്കർ അറിയിച്ചു.

Share news