കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്സണായി ബിന്ദു സിടിയെ തെരഞ്ഞെടുത്തു
കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്സണായി ഇടതുമുന്നണിയിലെ ബിന്ദു സിടിയെ തെരഞ്ഞെടുത്തു. നഗരസഭയിലെ മരളൂര്‍ രണ്ടാം വാർഡില്‍ നിന്നാണ് ബിന്ദു സിടി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പിന് നഗരസഭ 45-ാം വാര്‍ഡിലെ യുഡിഎഫ് കൗണ്‍സിലറായ തസ്നിയ ടീച്ചറെയാണ് പരാജയപ്പെടുത്തിയത്. മുന്‍ സിഡിഎസ് ചെയര്‍പേഴ്സണായിരുന്നു ബിന്ദു. ബിന്ദുവിന് 22 വോട്ടും തസ്നിയ ടീച്ചര്‍ക്ക് 20 വോട്ടും ലഭിച്ചു.



