വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി
.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്. ആർ ശ്രീലേഖയെ അവസാന നിമിഷം വെട്ടി. വി വി രാജേഷ് മേയറാകും. ആർ എസ് എസിന്റെയും ദേശീയ നേതൃത്വത്തിന്റെയും സമ്മർദ്ദത്തിനൊടുവിലാണ് തീരുമാനം. ശ്രീലേഖയെ ഡെപ്യൂട്ടർ മേയർ ആക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ശ്രീലേഖ പറഞ്ഞു. ശ്രീലേഖയെ അനുനയിപ്പിക്കാൻ എസ് സുരേഷും കരമന ജയനും ശ്രീലേഖയുമായി ചർച്ച നടത്തുകയാണ്.

ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആർ ശ്രീലേഖയുടെയും പേരുകൾ ആയിരുന്നു കൂടുതൽ സാധ്യതയിൽ ഉണ്ടായിരുന്നത്. വി വി രാജേഷിനെ മേയർ ആക്കണമെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം ആർ ഗോപൻ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കൗൺസിലർമാരെ നേരിൽകണ്ടും സംസ്ഥാന അധ്യക്ഷൻ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതൽപേരും ആർ ശ്രീലേഖക്കെതിരെ എതിർപ്പ് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ട്.




