വയോമിത്രം ക്ലിനിക്ക് പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റിയിൽ ക്രിസ്തുമസ് ആഘോഷിച്ചു
കൊയിലാണ്ടി: വയോമിത്രം ക്ലിനിക്ക് പന്തലായനി ആർട്സ് & കൾച്ചറൽ സൊസൈറ്റിയിൽ (പാക്സ്) കേക്ക് മുറിച്ച് ക്രിസ്തുമസ്സ് ആഘോഷവും, പുതുവത്സരാഘോഷവും കൊണ്ടാടി. വാർഡ് കൗൺസിലർ പി എം ബിജു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ക്ലിനിക് ഡോക്ടർ ജിജോ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ക്ലിനിക്ക് സ്റ്റാഫുകളായ ദിലീഷ്, അഖില എന്നിവർ സംസാരിച്ചു. കൺവീനർ സുനിൽ പറമ്പത്ത് സ്വാഗതം പറഞ്ഞു.




