KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ മേയറിനായി തർക്കം രൂക്ഷം; മേയർ സ്ഥാനം മൂന്നായി വീതം വെയ്ക്കാൻ തയ്യാറായി കോൺഗ്രസ്

.

തൃശ്ശൂർ കേർപ്പറേഷനിൽ മേയറിനായി തർക്കം രൂക്ഷം. മേയർ സ്ഥാനം മൂന്നായി വീതം വെയ്ക്കാൻ തയ്യാറായി കോൺഗ്രസ്. മൂന്ന് പേരാണ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ഐ ഗ്രൂപ്പുകാരി ലാലി ജെയിംസ്, വേണുഗോപാലിന്റെ നോമിനിയായ ഡോക്ടർ നിജി ജസ്റ്റിൻ, എ. ഗ്രൂപ്പുകാരിയായ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു എന്നിവരാണ് രംഗത്തുള്ളത്. മൂന്നുപേർക്കുമായി ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട്.

 

ഡെപ്യൂട്ടി മേയർ സ്ഥാനം ആദ്യം കെപിസിസി സെക്രട്ടറി എ. പ്രസാദിന് നൽകണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിർദേശം. മേയർ സ്ഥാനത്തേക്ക് ഈ മൂന്ന് പേരിൽ ആരെ ഒഴിവാക്കിയാലും വലിയ കലഹത്തിന് സാധ്യത ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഗ്രൂപ്പ് കളിയിൽ ആകെ പ്രതിസന്ധിയിലായി നിൽക്കുന്ന അവസ്ഥയിലാണ് ജില്ലാ നേതൃത്വം.

Advertisements

 

 

ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച യോഗം നടന്നെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. കോൺഗ്രസിലെ ഭൂരിഭാഗം കൗൺസിലർമാരും ലാലി ജെയിംസിനെ മേയർ ആക്കണം എന്നാണ് പറയുന്നത്. എന്നാൽ എഐസിസി നേതൃത്വം നിജി ജസ്റ്റിനൊപ്പമാണ് നിൽക്കുന്നത്. ഇതോടെ സ്ഥിതി രൂക്ഷമായി.

Share news