പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി
.
കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാരാണ്. പിന്നാലെ രക്ഷാപ്രവർത്തനത്തിന് ശേഷം ലിനുവിനെ ആശുപ്രതിയിൽ എത്തിച്ചത്. അടിയന്തരഘട്ടത്തിൽ ശ്വാസം എടുക്കാനുള്ള അവസരമാണ് റോഡരികിൽ നടത്തിയ ശസ്ത്രക്രിയയിലുടെ ചെയ്തതെന്ന് കോട്ടയം കോളേജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ. ബി മനൂപ് പറയുന്നു.




