സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ജനുവരി 11, 12 തിയ്യതികളിലായി കൊയിലാണ്ടിയിൽ ആനത്തലവട്ടം ആനന്ദൻ, കെ.വി രാഘവൻ നഗറുകളിലായാണ് സമ്മേളനം നടക്കുന്നത്. സംഘാടകസമിതി ഓഫീസ് കൊയിലാണ്ടി ടൌൺ ചെത്ത്തൊഴിലാളി മന്ദിരത്തിൽ കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ. ദാസൻ അദ്ധ്യക്ഷതവഹിച്ചു.

സിഐടിയു ഏരിയാ സെക്രട്ടറി സി. അശ്വനിദേവ് സ്വാഗതം പറഞ്ഞു. കെ. ഷിജുമാസ്റ്റർ, പി. ബാബുരാജ്, എൻ.കെ ഭസ്ക്കരൻ, വിജയലക്ഷ്മി, കെ.ടി സിജേഷ്, സി.എം സുനിലേശൻ, ടിവി ദാമോദരൻ, പി.കെ ഭരതൻ, യു.കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം 11ന് നഗരസഭ ഇഎംഎസ് ടൌൺഹാളിലും, പൊതുസമ്മേളനം 12ന് വൈകീട്ട് കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലും നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, വിളംബരജാഥകൾ എന്നിവയും സംഘടിപ്പിക്കുന്നു.





