KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് LDF സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാൻ പണം നൽകിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

.

കോഴിക്കോട് പുതുപ്പാടിയിൽ തെരെഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ മുസ്‌ലിം ലീഗിൻറെ നേതൃത്വത്തിൽ അരങ്ങേറിയ ആക്രമണത്തിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. LDF സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാൻ പണം നൽകിയ വ്യക്തിയുടെ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിയുകയും, ആക്രമിക്കുകയും ചെയത സംഭവത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുപ്പാടി പെരുമ്പള്ളി അമ്പലപ്പടി സ്വദേശി എ പി ഷക്കീറാണ് പിടിയിലായത്. താമരശ്ശേരി പോലീസ് ആണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്.

 

 

കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാനുള്ള പണം നൽകിയ കുടുംബത്തിന് നേരെ മുസ്‌ലിം ലീഗ് പ്രവർത്തകർ തെരെഞ്ഞെടുപ്പ് വിജയാഘോഷത്തിൻറെ മറവിൽ ആക്രമണം അഴിച്ചുവിട്ടത്. പുതുപ്പാടി മലപ്പുറം മുതിരപറമ്പത്ത്‌ സയ്യിദ്‌ സെയ്‌ഫുദ്ദീൻ തങ്ങളുടെ വീടാണ് ലീഗ് പ്രവർത്തകർ ആക്രമിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്‌ക്കാനുളള പണം നൽകിയത്‌ സയ്യിദ്‌ സെയ്‌ഫുദ്ദീൻ തങ്ങളുടെ കുടുംബത്തിലാണ് നിന്നാണ്. ഈ വിരോധം മനസ്സിൽ വെച്ചാണ് ആക്രമണം നടത്തിയത്.

Advertisements
Share news