KOYILANDY DIARY.COM

The Perfect News Portal

കെപിഎസിയുടെ 68-ാമത് നാടകം: ‘ഭഗവന്തി’ അരങ്ങിലെത്തി

.

കെപിഎസി അരങ്ങിലെത്തുന്നത് അതാത് കാലത്തെ രാഷ്ട്രീയം സംസാരിക്കാനാണ്. അത് കൃത്യമായി കലയിലൂടെ വരച്ചുകാട്ടാൻ കെപിഎസിയുടെ നാടകങ്ങൾ ഒരു കാലത്തും മറന്നിട്ടുമില്ല. കെപിഎസിയുടെ 68-ാമത് നാടകമായ ‘ഭഗവന്തി’ ആണ് അരങ്ങിലെത്തിയത്. കാർത്തിക തിരുനാൾ തിയേറ്ററിലാണ് നാടകം അരങ്ങേറിയത്. എം മുകുന്ദൻ്റെ ‘ഒരു ദളിത് യുവതിയുടെ കദനകഥ’ എന്ന നോവലിനെ ആസ്പദമാക്കി അശോക് ശശി രചനയും സംവിധാനവും നിർവഹിച്ച നാടകമാണ്.

 

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അനിൽ എം അർജുനനാണ് സംഗീതം നൽകിയത്. സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ വരച്ചുകാട്ടുന്ന നാടകമാണ് അരങ്ങിലെത്തിയത്. പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല എന്ന പാഠമാണ് ഭഗവന്തിയും മൂലകഥയായ ഒരു ദളിത് യുവതിയുടെ കദനകഥയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കെപിഎസി ലീല, ബിനോയ് വിശ്വം എന്നിവർ ഉദ്ഘാടന വേദി പങ്കിട്ടു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, പാട്ട ബാക്കി, കൂട്ടുകൃഷി, നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളാണ് കെപിഎസിയുടെ പ്രശസ്തമായ മറ്റ് നാടകങ്ങള്‍.

Advertisements

 

Share news