പദ്ധതി വിഹിതം വെട്ടിക്കുറച്ചും പേര് മാറ്റിയും തൊഴിലുറപ്പ് പദ്ധതി തകർത്ത മോദി സർക്കാറിൻ്റെ നടപടിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
.
മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം വെട്ടിക്കുറച്ചും അശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് സമ്മർദ്ധം ചെലുത്തി പദ്ധതിയെ തന്നെ ഇല്ലാതാക്കിയ മോദി സർക്കാറിൻ്റെ നടപടിക്കെതിരെ ഐഎൻടിയുസി മൂടാടി മണ്ഡലം കമ്മിറ്റിയുടെയും മഹിള കോൺഗ്രസ് മൂടാടി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മുചുകുന്ന് സെൻ്റർ പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് കെ. പി രാജൻ അധ്യക്ഷത വഹിച്ചു.

പി രാഘവൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കെയിൽ, റഷീദ് പുളിയഞ്ചേരി, നെല്ലിമഠത്തിൽ പ്രകാശൻ, നിധീഷ് എൻ കെ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്
രജി സജേഷ്, വാർഡ് മെമ്പർമാരായ രമ്യ സുർജിത്ത്, മഞ്ജുള, കെ വി ശങ്കരൻ, ദാമോദരൻ പൊറ്റക്കാട്, വി എം രാഘവൻ മാസ്റ്റർ, കെ സി പി സന്തോഷ് ബാബു, ലതിക പുതുക്കുടി, ഹമീദ് പുതുക്കുടി, ബാലകൃഷ്ണൻ ആതിര, മല്ലിക വി വി, ഉഷ, സുഷമ, ഇന്ദിര എൻ, ഇന്ദിര എന്നിവർ സംസാരിച്ചു.



