KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് സരിഗമ മ്യൂസിക് കോഴിക്കോട് അവതരിപ്പിച്ച ഭക്തിഗാനമേള നടന്നു. 
.
  • 23 വൈകിട്ട്  ടീം ജപമാല ചേമഞ്ചേരി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,
  • 24ന് വൈകിട്ട് കാഞ്ഞിലശ്ശേരി പത്മനാഭൻ നയിക്കുന്ന പാഞ്ചാരിമേളം, അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്,
  • 25ന് വൈകിട്ട് നടന്ന സന്ധ്യ, കരോക്കെ ഗാനമേള,
  • 26ന് വൈകിട്ട് സാംസ്കാരിക സമ്മേളനം, ചിത്രരചന വിജയികൾക്കുള്ള സമ്മാനദാനം, പാണ്ടിമേളത്തോട് കൂടിയ പള്ളിവേട്ട എന്നിവ നടക്കും.
  • 27ന് കുളിച്ചാറാട്ടിനു  ശേഷം കൊടിയിറക്കിലോടെ ഉത്സവം സമാപിക്കും. തുടർന്ന് ആറാട്ട് സദ്യ നടക്കും.
Share news