KOYILANDY DIARY.COM

The Perfect News Portal

വാളയാർ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയം; മന്ത്രി എം ബി രാജേഷ്

.

വാളയാർ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയമെന്ന് മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ആര്‍എസ്എസ് നേതാക്കൾ ഇതിന് നേതൃത്വം നൽകി. വെറും ആൾക്കൂട്ട കൊലയല്ല. പിന്നിൽ ആര്‍എസ്എസ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സർക്കാർ രാംനാരായണൻ്റെ കുടുംബത്തിനൊപ്പമാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

 

അതേസമയം, രാം നാരായണൻ ക്രൂര മര്‍ദ്ദനത്തിനാണ് ഇരയായതെന്നുള്ള റിമാൻഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിക്കുകയും രാംനാരായണന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടയാണ് രാം നാരായണിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ക്രൂരമായ പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് മണിക്കൂർ രാംനാരായണനെ മർദിച്ചത് 15 പേരാണ്.

Advertisements
Share news