റൂറൽ ജില്ലാ പോലീസ് സൊസൈറ്റിയുടെ സഹകരണ അരിക്കട ആരംഭിച്ചു
കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ അരിക്കട ആരംഭിച്ചു. സഹകരണസംഘം അസി. റജിസ്ട്രാർ പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യ്തു. സംഘം പ്രസിഡണ്ട് വി. കെ. നാരായണൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.
നഗരസഭാ കൗൺസിലർ കെ. വി. സുരേഷ് കുമാര്‍, സബ്ബ് ഇൻസ്പെക്ടർ മോഹൻ കുമാർ, ഒരുമ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി. ഹരിദാസൻ, സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി വി. പി. അനിൽ കുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ. വി. സുധാകരൻ നന്ദിയും പറഞ്ഞു.

