സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 98,400 രൂപ
.
മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 98,400 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 12,300 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കുതിച്ചുയരുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് കഴിഞ്ഞ 15ന് ആയിരുന്നു. 99,280 രൂപയാണ് അന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 12,410 ആണ് ഒരു ഗ്രാമിൻ്റെ വില. ഈ മാസത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ 9നാണ്. 94,920 രൂപയാണ് ഒരു പവൻ്റെ വില.

അതേസമയം, ഈ വര്‍ഷം അവസാനിക്കുന്നതിന് മുൻപ് സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണവില ഒരു ലക്ഷം കടന്നിട്ടുണ്ട്.




