KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

.

കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മകൻ നന്ദ ഹർഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം അനു അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

 

ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Advertisements

 

Share news