പെൻഷൻ വാലിഡേഷൻ നിയമം ഉടൻ പിൻവലിക്കുക; കേന്ദ്ര പെൻഷനേഴ്സ് അസോസിയേഷൻ പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി
.
കൊയിലാണ്ടി: കേന്ദ്ര പെൻഷനേഴ്സ് അസോസിയേഷൻ സിജിപിഎ കൊയിലാണ്ടി യൂണിറ്റ് പെൻഷൻ ദിനമായ ഡിസംബർ 17 പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതിഷേധ സൂചകമായി കൊയിലാണ്ടിഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ യൂണിറ്റ് പ്രസിഡണ്ട് കെ. സി വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ. ഗീത അദ്ധ്യക്ഷത വഹിച്ചു.
കെ. ടി രാജൻ, ഇ. കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. എട്ടാം ശമ്പള കമ്മീഷൻ പരിധിയിൽ കേന്ദ്ര ഗവ. പെൻഷൻകാരെ ഉൾപ്പെടുത്താത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.



