തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്
.
തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയായ ബി എം എസ്. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഇടത് – കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ഗണഗീതം ആലപിക്കണം എന്നാണ് ആവശ്യം. വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്ന് കത്തിൽ പറയുന്നു.




