KOYILANDY DIARY.COM

The Perfect News Portal

വിജിൽ തിരോധാന കേസ്: സരോവരം പാർക്കിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിജിലിൻ്റേത് തന്നെ

.

കോഴിക്കോട്: വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക വിവരങ്ങൾ. സരോവരം പാർക്കിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിജിലിൻ്റേത് തന്നെയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് സ്ഥിരീകരണം. അമ്മയുടെയും സഹോദരൻ്റെയും DNA സാംപിളുകളുകളുമായി സാമ്യം കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം എലത്തൂർ പൊലിസിന് ലഭിച്ചു.

Share news