അരയന്‍കാവ് ക്ഷേത്രോത്സവം കൊടിയേറി
കൊയിലാണ്ടി: അരയന്‍കാവ് ക്ഷേത്രോത്സവം കൊടിയേറി. സോപാനസംഗീതം, ദേവീഗാനവും നൃത്തവും തുടങ്ങിയ പരിപാടികള്‍ ഞായറാഴ്ച നടന്നു.
- മാര്‍ച്ച് 27-ന് രാത്രി ഏഴിന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പ്രഭാഷണമുണ്ടായിരിക്കും.
- 28-ന് മുചുകുന്ന് പദ്മനാഭന്റെ ഓട്ടന്തുള്ളല്, അരയന്‍കാവ് സുന്ദരന്റെ തായമ്പക.
- 29-ന് നിഷാറാണിയുടെ പ്രഭാഷണം.
- 30-ന് ഉച്ചയ്ക്ക് അന്നദാനം, അഞ്ചിന് വാള് എഴുന്നള്ളത്ത്, ഏഴിന് തായമ്പക, സ്കോളര്‍ഷിപ്പ് വിതരണം, 9.30-ന് മിമിക്സ് മെഗാഷോ.
- 31-ന് കോട്ടവാതുക്കല്നിന്നുള്ള ഇളനീര്‍ക്കുലവരവ്, രാത്രി നാന്തകം എഴുന്നള്ളിപ്പ്. ഏപ്രില്‍
- ഒന്നിന് പിഷാരികാവിലേക്ക് വെള്ളിക്കുട എഴുന്നള്ളിപ്പ് രണ്ടിന് മൂന്നുമണിക്ക് ഭഗവതിയുടെ പുറപ്പാട് എന്നിവയോടെ ഉത്സവം സമാപിക്കും.
