ആർ ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം വ്യാജം തന്നെ
തിരുവനന്തപുരത്ത് ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ പുറത്തുവിട്ട പ്രീപോൾ സർവേ ഫലം വ്യാജം തന്നെ. വ്യാജ സർവേ ഫലം നിർമ്മിച്ചത് ബിജെപി ഓഫീസിൽ വച്ച്. സർവേ ഫലം പ്രചരിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് കൈരളി ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി സർവ്വേ ഫലം പ്രചരിപ്പിക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥിയായ ആർ ശ്രീരേഖ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു.

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയതിന് ചട്ടലംഘനമാണെന്നതിനാൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

തെരെഞ്ഞെടുപ്പ് ദിവസം പോളിങ് കഴിയുന്നത് വരെ പ്രീ പോൾ ഫലം പങ്കു വയ്ക്കരുതെന്ന് സുപ്രീംകോടതിയുടെയും തെരെഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവുണ്ട്. ഇത് ലംഘിക്കപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടത്. സംഭവം വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് പിൻവലിച്ചിരുന്നു




