രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം
.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്ന പൊലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയിട്ട് ഇന്ന് 15 ദിവസം ആകുന്നു. രാഹുലിനു വേണ്ടിയുള്ള തെരച്ചിൽ പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. കർണാടകയിലെ കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ സംരക്ഷണം ഒരുക്കുന്നത് എന്ന വിമർശനവും ശക്തമാണ്.




