ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം: മന്ത്രിമാരായ ഡോ. ആർ ബിന്ദുവും പി രാജീവും ഇന്ന് ഗവർണറെ കാണും
.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമന വിഷയത്തിൽ മന്ത്രിമാരായ ഡോ. ആർ ബിന്ദുവും പി രാജീവും ഇന്ന് ഗവർണറെ കാണും. വെെസ് ചാൻസലർ നിയമനത്തിൽ സർക്കാരിനും ഗവർണർക്കും സമവായത്തിലെത്താനാകുമോയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. പറ്റുമെങ്കിൽ വിവരം അറിയിക്കാനും സാധിച്ചില്ലെങ്കിൽ വി സിമാരെ കോടതി നിശ്ചയിക്കുമെന്നും അറിയിച്ചു. പിന്നാലെയാണ് ഇരു മന്ത്രിമാരും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ലോക്ഭവനിൽ നേരിട്ടെത്തി സന്ദർശിക്കുന്നത്. നാളെയാണ് വി. സി നിയമനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്.




