വടക്കന്‍ ജപ്പാനില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 7.6 തീവ്രത
.
വടക്കന്‍ ജപ്പാനില്‍ ഭൂകമ്പം. 7.6 തീവ്രതയിലുള്ള ഭൂകമ്പമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിൽ അധികൃതർ അടിയന്തര സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വലിയ തരത്തിൽ ഭൂകമ്പമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.




