KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അട്ടിമറിക്കാൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുവെന്ന് അന്വേഷണസംഘം

.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുവെന്ന് അന്വേഷണസംഘം. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ്.

 

താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ ദിലാപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തൽ.

Advertisements

 

ഇതിൽ സ്‌ക്രീൻഷോട്ട് സഹിതമുള്ള തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ നാളെയാണ് വിധി വരുന്നത്. ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ. ബലാത്സംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയത്.

Share news