പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവo: എക്സൈസ് പരിശോധന കർശനമാക്കും
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി എക്സൈസ് പരിശോധന കർശനമാക്കും. മാഹിയിൽ നിന്നുള്ള വിദേശമദ്യ കടത്ത് തടയാൻ മഫ്ടിയിലായിരിക്കും പരിശോധന. പേരാമ്പ്ര, കോഴിക്കോട് വിഭാഗങ്ങളിൽ നിന്നും ഇതിനായി പ്രത്യേക എക്സൈസ് സംഘത്തെ വിന്യസിക്കുമെന്ന് കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കടകളിലും പരിശോധന നടത്തും. കോഴിക്കോട് എക്സൈസ് സ്ക്വാഡ്, പേരാമ്പ്ര എക്സൈസ് പാർട്ടിയുടെയും സഹായത്തോടെയുമായിരിക്കും റെയ്ഡുകളും, പരിശോധനകളും നടത്തുകയെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. സജിത്ത് കുമാർ പറഞ്ഞു.

പിഷാരികാവ് ഉൽസവത്തിന്റെ മറവിൽ വൻതോതിൽ മാഹി വിദേശമദ്യം കൊയിലാണ്ടി മേഖലയിൽ എത്തിക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായി കൊയിലാണ്ടി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങൾ കേന്ദ്രീകരിച്ചും, ട്രെയിനുകളിലും പരിശോധന നടത്തും.

