KOYILANDY DIARY.COM

The Perfect News Portal

സുകൃതം കേരളം – ഗോകുല കലായാത്ര ഉള്ളിയേരിയിൽ ഡിസംബർ 26 ന്

.
ഉള്ളിയേരി: സുകൃതം കേരളം – ഗോകുല കലായാത്ര ഡിസംബർ 26 ന് ഉള്ളിയേരിയിൽ നടക്കും. ‘അമൃത ഭാരതത്തിന് ആദർശബാല്യം’ എന്ന സന്ദേശവുമായി സുകൃതം കേരളം – ഗോകുല കലായാത്ര കന്യാകുമാരി മുതൽ ഗോകർണ്ണം വരെ നടക്കുകയാണ്. ഭാരതത്തിന്റെ ആത്മീയ തേജസ്സ് സ്വാമി വിവേകാനന്ദന്റെ സ്മരണകൾ അലയടിക്കുന്ന ത്രിവേണി സംഗമ ഭൂമിയായ കന്യാകുമാരി ദേവിയുടെ പാദാന്തികത്തിൽ നിന്നും സമാരംഭിച്ചിട്ടുണ്ട്. കേരളപ്പിറവി ദിനമായ നവംബർ 1 ന് എംഎൽഎ നാഗർകോവിൽ കോൺസ്റ്റിട്യൂൺ സി എം. ആർ ഗാന്ധി ഉദ്ഘാടനം ചെയ്ത കലായാത കേരളത്തിലെ എല്ലാ ജില്ലകളെയും തൊട്ടുണർത്തിക്കൊണ്ട് വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12 ന് ഗോകർണ്ണത്തിൽ സമാപിക്കുകയാണ്.
കോഴിക്കോട് ഗ്രാമ ജില്ലാ തല കലായാത്ര ഉദ്ഘാടനം 2025 ഡിസംബർ 26 ന് വൈകിട്ട് 4 മണിക്ക് ഉള്ളിയേരിയിൽ നടക്കും. പ്രസിദ്ധ കവിയും നോവലിസ്റ്റുമായ സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്യും. വി. ഹരികുമാർ തിരുവനന്തപുരം, സംസ്ഥാന കാര്യദർശി, ബാലഗോകുലം മുഖ്യഭാഷണം നടത്തും. റിട്ട. ഹോണററി ക്യാപ്റ്റൻ എൻ. മാധവൻ നായർ വിശിഷ്ട സാന്നിധ്യമേകും. കലായാത്രയോടനുബന്ധിച്ച് പ്രതിഭാ സംഗമം, ഗോകുലാംഗങ്ങളുടെ കലാ പ്രകടനങ്ങൾ എന്നിവ നടക്കും. പി. കെ. ഗോപി രചന നിർവ്വഹിച്ച് കനക ദാസ് പേരാമ്പ്ര സംവിധാനം ചെയ്യുന്ന ഗോകുല കലായാത ബാലഗോകുലം കേരളമാണ് രംഗാവിഷ്കാരം നടത്തുന്നത്. സ്വാഗത സംഘ ഭാരവാഹികൾ: അധ്യക്ഷൻ രമേശൻ നമ്പൂതിരി കുളങ്ങര പൊതു കാര്യദർശി ശശിധരൻ കെ. കെ.
രക്ഷാധികാരിമാർ – ഉണ്ണി മൊടക്കല്ലൂർ, സോമൻ നമ്പ്യാർ അഴകത്ത്, അപ്പുണ്ണി നായർ ചീർക്കോളി. ഉപാധ്യക്ഷൻമാർ ശ്രീധരൻ ചാലൂര്, രാധ ശ്രീപദം, പ്രകാശൻ എളളിൽ.
സെക്രട്ടറിമാർ സുരേന്ദ്രൻ ടി. എം, ഭാസ്ക്കരൻ വി. എം. മുരളീധരൻ നിടുംപുറത്ത്
ദിലീപ് നമ്പി, ട്രഷറർ – സത്യൻ കണ്ണച്ചിക്കണ്ടി.
Share news