KOYILANDY DIARY.COM

The Perfect News Portal

എല്ലാ ലിഫ്റ്റും സേഫ് അല്ല; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നതിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്

.

എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് വണ്ടി കിട്ടിയില്ലെങ്കിൽ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ് വരുന്ന വണ്ടിക്കാരോട് ലിഫ്റ്റ് ചോദിക്കുന്നത്. ഇതിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നല്ലതല്ലെന്നും ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണെന്നും കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

Advertisements

എല്ലാ ലിഫ്റ്റും സേഫ് അല്ല
നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്. അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

Share news