രാഹുലിനെതിരായ വെളിപ്പെടുത്തൽ; എം എ ഷഹനാസിനെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി
.
രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ എം എ ഷഹനാസിനെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സംസ്ക്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി ഗ്രൂപ്പിൽ നിന്നുമാണ് പുറത്താക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് ഇന്നലെയാണ് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് വെളിപ്പെടുത്തിയത്. രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നു.

കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ‘ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ’ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് നടപടി.




