KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 95,600 രൂപ

.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 95,600 രൂപയായി. ​​ഗ്രാമിന് 11,950 രൂപയാണ് ഇന്നത്തെ വില. 20 രൂപയാണ് ​ഗ്രാമിന് കുറഞ്ഞത്. ഒക്ടോബറിലാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഒക്ടോബർ 17ന് പവൻവില 97,360 ലെത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.

 

ഈ വർഷം ജനുവരിയിലാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കുന്നത്.

Advertisements

 

Share news