തായ്‌ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. കസ്റ്റംസാണ് കോടികൾ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ പിടികൂടിയത്. ഇവയെ വനംവകുപ്പിന് കൈമാറും. തായ്‌ലൻഡിൽ നിന്നും ക്വാലാലംപൂർ വഴി കൊച്ചിയിൽ എത്തിയപ്പോഴാണ് പിടിയിലായത്.