എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
.
എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിലെ എസ് ഐ ആർ നടപടികൾ മാറ്റിവെയ്ക്കില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കേരളത്തിലെ ബി എൽ ഓമാരുടെ മരണം എസ് ഐ ആർ ജോലി ഭാരം കൊണ്ടല്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ് ഐ ആർനെതിരായ ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.

എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.




