KOYILANDY DIARY.COM

The Perfect News Portal

ലഹരി സംഘത്തിൻ്റെ ആക്രമണം; കഠിനംകുളത്ത് സ്ഥാനാർത്ഥിയടക്കം അഞ്ചു പേർക്ക് പരുക്ക്

.

ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ സ്ഥാനാർത്ഥിയടക്കം അഞ്ചു പേർക്ക് പരുക്ക്. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കും ആണ് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റത്. വീട്ടിനു മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയത്.

 

ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം തെറിവിളിയും ബഹളവും നടത്തുന്നത് കണ്ടത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ് വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റു. തറയിൽ വീണ ഇവരുടെ കാലിൽ തടി കൊണ്ട് അടിച്ചു. ഇവർ ഉടൻ തന്നെ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതൽ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു.

Advertisements

 

വികലാംഗനായ മാക്സ് വെല്ലിന് കമ്പി കൊണ്ടുള്ള അടിയിൽ കാലിൽ പൊട്ടലുണ്ട്. ബൈക്കിൽ വന്ന നാച്വലിനെയും ഭാര്യയും ഇവർ ചവിട്ടി തള്ളിയിടുകയായിരുന്നു. മറ്റൊരു ബന്ധുവായ അനീഷിന് മുഖത്തും തലയിലും കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. കഠിനംകുളം പോലീസ് എത്തിയപ്പോഴേക്കും ഈ സംഘം രക്ഷപ്പെട്ടു. എന്നാൽ പോലീസ് പോയ ശേഷം 20ലധികം പേർ വരുന്ന സംഘം വീണ്ടും ഇവരെ ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിൽ കയറിയും ഇവരെ ആക്രമിച്ചു. പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു.പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Share news