സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 95680 രൂപ
.
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. 480 രൂപ വർധിച്ച് ഒരു പവന് 95680 രൂപയായി. ഗ്രാമിന് 60 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 11960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് മൂന്ന് രൂപ ഉയര്‍ന്ന് വെള്ളി 186 രൂപയെന്ന പുതിയ ഉയരം കുറിച്ചിരിക്കുകയാണ്.
Advertisements




